ചമ്പാട്:(www.panoornews.in) താഴെ ചമ്പാട് - കൂരാറ റോഡിൽ പന്ന്യന്നൂർ ഐ.ടി.ഐക്ക് മുന്നിൽ ഇൻ്റർ ലോക്ക് തകർന്ന സ്ഥലങ്ങളിൽ അറ്റകുറ്റപണിയാരംഭിച്ചു.



ഒരു വർഷമെത്തുമ്പോഴേക്കും ഇൻ്റർലോക്ക് പലയിടങ്ങളിലും തകർന്നതോടെയാണ് അറ്റകുറ്റപണിയാരംഭിച്ചത്. ഇതിനായി മൂന്ന് ദിവസം റോഡ് പൂർണമായി അടച്ചിട്ടു.
കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് 2023 ഏപ്രിലിൽ ഇൻ്റർലോക്ക് പ്രവൃത്തിയാരംഭിച്ചത്. പതിനാല് മാസത്തോളം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ഇൻ്റർലോക്ക് പതിക്കുന്നതിനായി രണ്ട് മാസം റോഡ് ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.20 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു പ്രവൃത്തി. എന്നാൽ ഒരു വർഷമെത്തുമ്പോഴേക്കും ഇൻ്റർലോക്ക് കട്ടകൾ പലയിടത്തും ഇളകി തുടങ്ങി. ഇതോടെയാണ് ഇൻ്റർലോക്ക് ഇളകിയ സ്ഥലങ്ങളിൽ അറ്റകുറ്റപണിയാരംഭിച്ചത്.
അറ്റകുറ്റ പണി നടക്കുന്നതിനാൽ താഴെ ചമ്പാട് - കൂരാറ റൂട്ടിൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഇരുചക്രവാഹനങ്ങൾക്കുൾപ്പടെ നിരോധനം ബാധകമാണ്. പല വാഹനങ്ങളും റോഡ് അടച്ചതറിയാതെ സ്ഥലത്തെത്തി മടങ്ങുകയാണ്. വാഹനങ്ങൾ മേലെ ചമ്പാട് - കൂരാറ വഴിയൊ, അരയാക്കൂൽ - കൂരാറ വഴിയൊ പോകേണ്ടതാണ്. 31 വരെ നിരോധനം തുടരും
Interlock breaks in front of Panniyannur ITI on Chambad-Kurara Road; Traffic banned for 3 days for renovation work
